വാകത്താനം : കഴിഞ്ഞ ദിവസം വാകത്താനത്ത് നിന്നും കാണാതായ, ചക്കിട്ടാംപറമ്പിൽ വർഗ്ഗീസിന്റെയും സുമയുടെയും മകൻ അമൽ വർഗീസ് (23) ന്റെ മൃതദേഹം കണ്ടെത്തി. ഇരുപത്തിയേഴാം തിയതി വെളുപ്പിന് നാലരമണി മുതലാണ് ഇദ്ദേഹത്തെ കാണാതായത്.വാകത്താനം പാലത്തിന് സമീപം പുല്ലരിയാൻ വന്നവർ കൈ പൊങ്ങിനിൽക്കുന്നത് കണ്ട് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസും ബന്ധപ്പെട്ട അധികാരികളും സ്ഥലത്തെത്തി. വിരലിലുണ്ടായിരുന്ന മോതിരം ഉൾപ്പെടെയുള്ള ആഭരണങ്ങങ്ങൾ പെട്ടെന്ന് തന്നെ ആളെ തിരിച്ചറിയാൻ സഹായിച്ചു. വിദേശത്തേക്ക് പോകാൻ ആഗ്രഹിച്ചിരുന്ന അമലിന് ഒപ്പമുള്ളവർക്കൊപ്പം സെലക്ഷൻ കിട്ടാത്തതിൽ നിരാശയുണ്ടായിരുന്നതായും ഡിപ്രഷന് ചികിൽസിച്ചിരുന്നതായും പറയപ്പെടുന്നു. ആത്മഹത്യ ചെയ്യില്ലെന്നും കലുങ്കിൽ നിന്ന് വീണതാകാമെന്നുമാണ് നാട്ടുകാർ പറയുന്നത്.