ബസിടിച്ച് കാൽനടയാത്രികൻ മരിച്ചു; കൂട്ടിക്കൽ സ്വദേശി അബാസ്

ബസിടിച്ച് കാൽനടയാത്രികൻ മരിച്ചു; കൂട്ടിക്കൽ സ്വദേശി അബാസ്

മുണ്ടക്കയത്തിന് സമീപം ബസിടിച്ച് കാൽനടയാത്രികൻ മരിച്ചു. മുണ്ടക്കയം വേലനിലം സി.വി. കവലയിൽ വെച്ചാണ് അപകടം ഉണ്ടായത്. കൂട്ടിക്കൽ ചപ്പാത്ത് സ്വദേശി അബ്ബാസ് ആണ് മരിച്ചത്.ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. സി.വി. കവലയിലൂടെ നടന്നുപോവുകയായിരുന്ന അബ്ബാസിനെ ‘സെറ’ എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ പ്രദേശവാസികൾ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അമിതവേഗതയാണോ അപകടത്തിന് കാരണമെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. അബ്ബാസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കൂട്ടിക്കൽ ചപ്പാത്ത് പ്രദേശം ഒന്നടങ്കം നടുക്കത്തിലാണ്

Leave a Reply

Your email address will not be published. Required fields are marked *