മലപ്പുറം : മങ്കടയിൽ ഇടിമിന്നലേറ്റ് 4 മരണം. 3 പേർക്ക് പരിക്ക്. മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ വെള്ളില – കടുക്കാ സിറ്റി നമ്പൂരിക്കാട് പോയിന്റിൽ സായാഹ്നം ചെലവഴിക്കാനെത്തിയ സുഹൃത്തുക്കളായ യുവാക്കൾക്കാണ് ഇടിമിന്നലേറ്റത്. ആകെ ആറുപേർക്കാണ് മിന്നലേറ്റത്. ഇതിൽ നാലുപേർ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുൻപ് തന്നെ മരിച്ചു.വൈകിട്ട് 5 മണിയോടെയാണ് സംഭവം. പരിക്കേറ്റ മറ്റു രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. പ്രദേശവാസികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തിൽപെട്ടതെന്നാണ്. വെള്ളില മലയിൽ അസീസ് ആലിക്ക പറമ്പിലിന്റെ മകൻ സിയാദ് (18), നിസാറിന്റെ മകൻ ഫഹദ് (19), പുതുക്കുടി അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻവീട്ടില് സെയ്തലവിയുടെ മകൻ ബഹാസ് (18) എന്നിവരാണ് മരിച്ചത്.വെള്ളില മലയിൽ നിസാറിന്റെ മകൻ റോഷൻ (20), മുഷ്താഖിന്റെ മകൻ ഇഷ്ഹാത് (19), സൽമാനുൽ ഫാരിസ് (21) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.