ഈരാറ്റുപേട്ട : കേന്ദ്ര സർക്കാരിന്റെ പെട്രോൾ ഡീസൽ ഇന്ധന വില വർധനവിനെതിരെ എസ്ഡിറ്റിയു ഈരാറ്റുപേട്ട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു.
എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് അയൂബ് കൂട്ടിക്കൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യുദ്ധത്തിൻ്റെ പേര് പറഞ്ഞ് രാജ്യത്തിൻ്റെ പൊതുമുതൽ കൊള്ളയടിക്കുന്ന മോദി സർക്കാർ സാധാരണക്കാരായ തൊഴിലാളി വർഗ്ഗത്തെ ഇന്ധനവില വർദ്ധനവിലൂടെ തകർക്കുകയാണെന്നും കോർപ്പറേറ്റ്കൾക്ക് ലാഭം കൊയ്യാൻ കൂട്ടുനിൽക്കുകയാണെന്നും പെട്രോളിനും ഡീസലിനും വില കൂട്ടി തൊഴിലാളികളെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
എസ്ഡിറ്റിയു ഈരാറ്റുപേട്ട മുനിസിപ്പൽ പ്രസിഡൻ്റ് പരീക്കൊച്ച് കുന്തീപറമ്പിൽ, സെക്രട്ടറി അനീസ് ഒപ്ടിമ, അജിനാസ്, ഉനൈസ് , സിറാജ് അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകി.