കോട്ടയം – കുമളി ദേശീയപാത 183-ൽ അമലഗിരിയിൽ മണ്ണിടിച്ചിലിലും മരം വീണും ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു

കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം – കുമളി ദേശീയപാത 183-ൽ അമലഗിരി ഭാഗത്ത് വൻ മണ്ണിടിച്ചിലും മരംവീഴ്ചയും. കനത്ത മഴയിൽ റോഡിലേക്ക് കൂറ്റൻ മരം കടപുഴകി വീഴുകയും മണ്ണ് ഇടിഞ്ഞിറങ്ങുകയുമായിരുന്നു. ഇതോടെ പാതയിലെ വാഹനഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്.

സംഭവസ്ഥലത്ത് പോലീസും ഫയർഫോഴ്‌സും പ്രാദേശിക ഭരണകൂടവും എത്തി റോഡിലെ തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിൽ ആരംഭിച്ചിട്ടുണ്ട്.

മഴ കനത്തുനിൽക്കുന്ന സാഹചര്യത്തിൽ ഈ വഴി യാത്ര ചെയ്യുന്നവർ പരമാവധി ജാഗ്രത പാലിക്കണമെന്നും, അത്യാവശ്യ യാത്രക്കാർ ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *