ഈരാറ്റുപേട്ട : ഇരട്ട സഹോദരിമാർ ഒന്നിച്ച് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സന്തോഷത്തിലാണ് നാട് ഒന്നാകെ. ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളായ ഫാത്തിമ നൗറിനും ഫാത്തിമ നസ്റിനും ഫുൾ എ പ്ലസ്. തെക്കേക്കര കരോട്ട് പറമ്പിൽ സക്കീർ – ഷാഹിന ദമ്പതികളുടെ മക്കളായ ഫാത്തിമ നൗറിനും ഫാത്തിമ നസ്റിനും ഒരേ പോലെ കഠിനാധ്വാനം ചെയ്ത് മാതാപിതാക്കൾ എല്ലാവിധ പ്രോത്സാഹനം നൽകിയും, പരസ്പരം പിന്തുണച്ച് അവർ നേടിയെടുത്തതാണ് ഈ മിന്നും വിജയം.