ബിജെപി പൂഞ്ഞാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദപ്രകടനം നടത്തി

ബിജെപി പൂഞ്ഞാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പശ്ചിമബംഗാൾ – ആസാം – പോണ്ടിച്ചേരി എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ എൻഡിഎ സഖ്യം വിജയകരമായി ഭരണത്തിലേറുകയും കേരളത്തിൽ മൂന്ന് എംഎൽഎമാർ വിജയിക്കുകയും ചെയ്തതിന്റെ ആഹ്ലാദപ്രകടനം നടത്തി.നൂറുകണക്കിന് ബിജെപി പ്രവർത്തകർ റാലിയിലും തുടർന്ന് നടന്ന പൊതുസമ്മേളനത്തിലും പങ്കെടുത്തു.
പഞ്ചായത്ത്‌ കമ്മിറ്റി അധ്യക്ഷൻ ജി.ഗോപകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിഎംസ് പെന്ഷനേഴ്സ് യൂണിയൻ ദേശീയ നേതാവ് ജോയ് സ്‌കറിയ, ബിജെപി സംസ്ഥാന സമിതി അംഗം ജോർജ് വടക്കേൽ,ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ക്ലിന്റ് അരീപ്ലാക്കൽ, കർഷക മോർച്ച ജില്ലാ സെക്രട്ടറി സന്തോഷ്‌ കൊട്ടാരത്തിൽ, ബേബിച്ചൻ ആലക്കപ്പറമ്പിൽ, പഞ്ചായത്ത്‌ മെമ്പർമാരായ ശ്യാം കുമാർ, ലേഖ സുരേഷ്, സൗമ്യ അരവിന്ദ് ബിന്ദു സന്തോഷ്‌,ബിഎംസ് നേതാവ് സുനിൽ കുമാർ, മഹിളാ മോർച്ച നേതാവ് തങ്കമ്മ പുഷ്പരാജൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *