NDA പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ MLA നടത്തി വരുന്ന വികസന മുരടിപ്പിനെതിരെയും ജനദ്രോഹ നയങ്ങൾക്കെതിരെയും പ്രതിഷേധ മാർച്ച്‌ നടത്തി



മുണ്ടക്കയം: NDA പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ MLA നടത്തി വരുന്ന വികസന മുരടിപ്പിനെതിരെയും ജനദ്രോഹ നയങ്ങൾക്കെതിരെയും പ്രതിഷേധ മാർച്ച്‌ നടത്തി. മുണ്ടക്കയത്ത് നടന്ന മാർച്ചിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 218 ബൂത്തുകളിലെ വോട്ടർമാരിൽ നിന്നും MLA യ്‌ക്കെതിരെ ഒപ്പിട്ടു സമാഹരിച്ച കുറ്റപത്രം പൊതുജന സമൂഹത്തിൽ ശ്രീ പി.സി ജോർജ് ഏറ്റുവാങ്ങി. പ്രകടന സമാപന യോഗത്തിൽ എൻഡിഎ ഇലക്ഷൻ കൺവീനർ ക്ലിന്റ് അരീപ്ലാക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് അനൂപ്‌ പൂവത്തോലി സ്വാഗതം ആശംസിക്കുകയും ബിജെപി ദേശീയ സമിതി അംഗം ശ്രീ പി സി ജോർജ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയും ചെയ്തു.

മുഖ്യപ്രഭാഷണം നിയമസഭ ഇൻ ചാർജ് സജി കുരീക്കാട്ട്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേൽ, ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയ് ചാക്കോ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു. യോഗത്തിൽ  ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ, മിനർവ മോഹൻ, വൈസ് പ്രസിഡന്റ് കെ ആർ സോജി, സെക്രട്ടറി ഷീബ രാജു, ടോമി ഈറ്റത്തോട്, ബി. ജെ. പി പൂഞ്ഞാർ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീകാന്ത്, ബി.ജെ.പി മുണ്ടക്കയം മണ്ഡലം ജനറൽ സെക്രട്ടറി  റെജി ചാക്കോ എന്നിവർ സന്നിഹിതരായിരുന്നു. യോഗത്തിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ജോ ജിയോ കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *