കുടിവെള്ള പദ്ധതിക്കായി വെട്ടി പൊളിച്ച റോഡ്
നന്നാക്കിയില്ല…ജനങ്ങൾ ദുരിതത്തിൽ…

ഈരാറ്റുപേട്ട: രണ്ട് വർഷം മുമ്പ് മലങ്കര കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടാനായി വെട്ടി പൊളിച്ച് പൈപ്പിട്ട  ആനിയിളപ്പ് – വെട്ടിപ്പറമ്പ്…

ഡോക്ടറെ മർദ്ദിച്ച കേസിൽ നഗരസഭ കൗൺസിലർ അറസ്റ്റിൽ

കോട്ടയത്തെ സ്വകാര്യ ആശുപ്രതിയിലെ അസ്ഥിരോഗ വിദഗ്ധൻ കോട്ടയം ശ്രീനിലയം വീട്ടിൽ ഡോ.ബി. ശ്രീകുമാറിനെ മർദ്ദിച്ച കേസിൽ ചലചിത്ര താരം കൃഷ്ണപ്രസാദിൻ്റെ ജേഷ്ഠ…

ഈരാറ്റുപേട്ടയിൽ ജീവകാരുണ്യ മേഖലയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന തണൽ ഈരാറ്റുപേട്ടയുടെ 2026-2027 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡൻ്റായി കെഎ അൻസാരിയും, സെക്രട്ടറി നജീബ് വെള്ളാപ്പളിലും, ട്രഷററായി വി എം അജിനാസുമാണ് പുതിയ ഭാരവാഹികൾ. തണലിൻ്റെ നേതൃത്വത്തിൽതണൽ ഡയാലിസിസ്തണൽ ലാബ്തണൽ…

ഈരാറ്റുപേട്ടയിൽ ജീവകാരുണ്യ മേഖലയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന തണൽ ഈരാറ്റുപേട്ടയുടെ 2026-2027 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡൻ്റായി കെഎ അൻസാരിയും, സെക്രട്ടറി നജീബ് വെള്ളാപ്പളിലും, ട്രഷററായി വി എം അജിനാസുമാണ് പുതിയ ഭാരവാഹികൾ.

തണലിൻ്റെ നേതൃത്വത്തിൽ
തണൽ ഡയാലിസിസ്
തണൽ ലാബ്
തണൽ പാരാപ്ലീജിയ,റിഹാബിറ്റേഷൻ സെൻ്റർ
തണൽ ഫാർമസി, തുടങ്ങിയ സ്ഥാപനങ്ങൾ നിരവധി നിർധനരായ രോഗികൾക്ക് ആശ്രയമായി പ്രവർത്തിച്ച് വരുന്നു.

തണലിൻ്റെ എല്ലാ സ്ഥാപനങ്ങളും വിപുലമാക്കി ഒരു കുടക്കീഴിൽ എന്ന ലക്ഷ്യത്തിലേക്കാണ് തണലിൻ്റെ മുന്നോട്ടുള്ള പ്രയാണം

തണലിൻ്റെ സ്വപ്നപദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഈരാറ്റുപേട്ടയുടെയും, പരിസരപ്രദേശങ്ങളിലെയും നിരവധി രോഗികൾക്കും,നിർധനർക്കും ആശയവും അഭയവുമായി തണൽ മാറണമെന്ന് തണൻ കേന്ദ്ര കമ്മിറ്റി ചെയർമാൻ Dr ഇദ്രീസ് അഭിപ്രായപ്പെട്ടു. തണൽ കേന്ദ്ര കമ്മിറ്റിയിൽ നിന്നും സെക്രട്ടറി ഇർഷാദ് കണ്ണൂരും മീറ്റിംഗിൽ പങ്കെടുത്തു.

‘കുഞ്ഞികൃഷ്ണൻ പറഞ്ഞത് വാസ്തവ വിരുദ്ധം;പിണറായിയും ഗോവിന്ദനും കോടിയേരിയും തെറ്റിന് കൂട്ടുനിൽക്കില്ല’:എംവി ജയരാജൻ

കണ്ണൂര്‍: ഫണ്ട് തിരിമറിയുണ്ടായി എന്നതടക്കം വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ്സിപിഐഎം ജില്ലാകമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞതെന്ന്സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം…

വിധവയുടെ കൈയിൽ നിന്നും കൈക്കൂലി വാങ്ങിയ വില്ലേജ് ആഫീസർ വിജിലൻസ് പിടിയിൽ

പൊൻകുന്നം: വിധവയുടെ കൈയിൽ നിന്നും  കൈക്കൂലി വാങ്ങിയ വില്ലേജ് ആഫീസറെ കൈയ്യോടെ പൊക്കി കോട്ടയം വിജിലൻസ്.സ്ഥലത്തിന്റെ പോക്ക് വരവിനെത്തിയ വിധവയോട്   ആയിരം…

‘പാരമ്പര്യം പറഞ്ഞ് സമസ്തയെ പേടിപ്പിക്കരുത്’; പാണക്കാട് കുടുംബത്തിനെതിരെ വീണ്ടും ഉമര്‍ ഫൈസി മുക്കം

കോഴിക്കോട്: പാണക്കാട് കുടുംബത്തിനെതിരെ വീണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അംഗം ഉമര്‍ ഫൈസി മുക്കം. സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്റെ…

‘തിരുവനന്തപുരത്തിന് നന്ദി; ഇനി കേരളം ബിജെപിയുടെ കയ്യിൽ വരും’: മാറാത്തത് മാറുമെന്ന് മോദി

തിരുവനന്തപുരം : കഴിഞ്ഞ 7 പതിറ്റാണ്ടായി ഇടത് വലത് മുന്നണികൾ തിരുവനന്തപുരത്തെ വികസനത്തിൽനിന്നും പിന്നോട്ടടിച്ചു. എന്നാൽ ഇനി മാറ്റമുണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്ത് പാർട്ടി…

പ്രമുഖ പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. ബി. ശ്രീകുമാറിനെ ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധം

മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ സഹയാത്രികനും പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളിയും കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡന്റുമായ ഡോ. ബി.ശ്രീകുമാറിനെതിരെ നടന്ന ആക്രമണത്തിൽ സമിതി…

പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം നാളെ

ഈരാറ്റുപേട്ട – ഈരാറ്റുപേട്ട തെക്കേക്കര ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ 1995 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർത്ഥികൾ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം നാളെ…