‘മോദി സർക്കാർ വിശ്വസിക്കുന്നത് അസത്യത്തിലും ഹിംസയിലുമാണ്, സോനം വാങ് ചുകിനെ നീക്കിയ നടപടി തെറ്റ്’; സിജെപി പ്രതിഷേധത്തിൽ ആദ്യ പ്രതികരണവുമായി രാഹുൽ ഗാന്ധി

ഡൽഹിയിലെ സിജെപി പ്രതിഷേധത്തിൽ ആദ്യ പ്രതികരണവുമായി രാഹുൽ ഗാന്ധി. സോനം വാങ് ചുകിനെ നീക്കിയ നടപടി തെറ്റ്. മോദി സർക്കാർ വിശ്വസിക്കുന്നത് അസത്യത്തിലും ഹിംസയിലുമാണ്. പേപ്പർ ചോർച്ച, വിദ്യാഭ്യാസച്ചെലവ് വർദ്ധിക്കൽ, വിദ്യാർത്ഥി ആത്മഹത്യകൾ എന്നിവ രാജ്യത്തിന്റെ ഭാവിയെ തകർക്കുന്നവയാണ്. ഈ വിഷയങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് ഞങ്ങളെ തടയാൻ ഒരു ശക്തിക്കും സാധിക്കില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഡൽഹിയിലെ ജന്തർ മന്തറിൽ ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് നേരെ മഷിയേറ്. പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഒരു സ്ത്രീ ദീപ്കെയ്ക്ക് നേരെ മഷി ഒഴിക്കുകയായിരുന്നു.സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ പങ്കുവെച്ച ദിപ്കെ, ‘നീല എന്റെ നിറമാണ്… ജയ് ഭീം!’ എന്നാണ് കുറിച്ചത്. മഷിയെറിഞ്ഞ സ്ത്രീയുടെ സ്ത്രീയുടെ വ്യക്തിവിവരങ്ങളോ ലക്ഷ്യമോ വ്യക്തമല്ല.

നിരാഹാരമിരിക്കുകയായിരുന്ന സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുക്കിനെ പോലീസ് ബലമായി നീക്കം ചെയ്ത് ആശുപത്രിയിലാക്കിയതിനെ തുടർന്ന്, ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം ഉണ്ടായത്.

അതേസമയം സോനം വാങ്ചുക്കിനെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യണമെന്നാലശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ ആഗ്‌മോ രംഗത്തെത്തി. ആവശ്യം ഉന്നയിച്ച് സഫ്ദര്‍ജംഗ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിന് ഇവര്‍ കത്ത് നല്‍കിയിരിക്കുകയാണ്. വാങ്ചുക്കിനെ സ്വന്തം താൽപര്യപ്രകാരമുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുടുംബത്തിന്റെ അനുവാദം കൂടാതെ വാങ്ചുക്കിന് മരുന്നോ ഭക്ഷണമോ നല്‍കരുതെന്നും ഗീതാഞ്ജലി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *