ഓപ്പറേഷൻ തൂഫാൻ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷൻ തല ഉദ്‌ഘാടനം നടന്നു

സംസ്ഥാന ഗവൺമെൻറിൻറെ ലഹരി മുക്ത കേരളം എന്ന പോരാട്ടത്തിന്റെ ഭാഗമായി കലാലയങ്ങളിൽ നിന്ന് ലഹരി തുടച്ചുമാറ്റുന്നതിന് വേണ്ടി നടപ്പാക്കുന്ന “ഓപ്പറേഷൻ തൂഫാൻ” എന്ന പ്രോജക്ടിന്റെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ തല ഉദ്ഘാടനം ബഹുമാനപ്പെട്ട ഈരാറ്റുപേട്ട SHO ശ്രീ. B S ശ്രീജിത്ത് തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീ.ജോസ് തോമസിന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ ബിജു ജോസഫ് സ്വാഗതവും കുമാരി : സ്‌റ്റെനി ജെയിംസ് കൃതജ്ഞതയും പറഞ്ഞു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ ബിനോയ് തോമസ് മുഖ്യപ്രഭാഷണവും റവ. ഫാ ദേവസ്യാച്ചൻ വട്ടപ്പലം , PTA പ്രസിഡൻറ് ശ്രീ ജോമോൻ ജോസഫ് എന്നിവർ ആശംസ പ്രസംഗവും നടത്തി. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയും മലയോര മേഖലയുമായ തീക്കോയി സെൻ്റ് മേരിസ് സ്കൂളിൽ സംഘടിപ്പിച്ച പ്രോഗ്രാം ഉദ്ഘാടനം കുട്ടികൾക്ക് ആവേശമായി. തുടർന്ന് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മുഴുവൻ സ്കൂളുകളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവാനും ലഹരി ക്കെതിരെ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചതായി SHO അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *