പൂഞ്ഞാർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ  വാഹന പര്യടനം പൂഞ്ഞാർ പെരുന്നിലത്തു നിന്ന് ആരംഭിച്ചു



പൂഞ്ഞാർ: നിയോജകമണ്ഡലത്തിൽ നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വാഹന പര്യടനം രാവിലെ 7.30 ന് പൂഞ്ഞാർ പഞ്ചായത്തിലെ പെരുനിലത്ത് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി.കെ സന്തോഷ് കുമാർ  ഉദ്ഘാടനം ചെയ്തു. ഉണ്ണി വരയാട്ടുകരോട്ട്  അധ്യക്ഷത വഹിച്ചു. 

രമാ മോഹൻ, ജോയ് ജോർജ്, എം.ജി ശേഖരൻ, തോമസുകുട്ടി മുതുപുന്നയ്ക്കൻ, സാജൻ കുന്നത്ത്, സോജൻ ആലക്കുളം, രമേശ് വെട്ടിമറ്റം, മോഹനൻ നായർ, സണ്ണി വാവലാങ്കൽ, ജോഷി മൂഴിയാങ്കൽ തുടങ്ങിയവർ പങ്കെടുത്തു.

പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ പെരുന്നിലത്ത് നിന്ന് ആരംഭിച്ച  പര്യടനം ചേന്നാട്, മാളിക, വെയിലുകാണാംപാറ,  തിടനാട്, ചെമ്മലമറ്റം ചേറ്റുതോട്, കാളകെട്ടി, പിണ്ണാക്കനാട് തുടങ്ങി ചെറുതും വലുതുമായ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. ഉച്ചക്കു ശേഷം  ഈരാറ്റുപേട്ടയിലെ 20 ലധികം സ്വീകരണ പോയിന്റുകളിലും സ്ഥാനാർത്ഥി പര്യടനം നടത്തി. വൈകിട്ട് 7പിഎം ന് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ സമാപിച്ചു.

വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ 6 ദിവസത്തെ പര്യടനമാണ് നിശ്ചയിച്ചിട്ടുള്ളത്. പര്യടനത്തിന്റെ രണ്ടാം ദിവസമായ നാളെ തീക്കോയി, പൂഞ്ഞാർ,  പൂഞ്ഞാർ തെക്കേക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലെ  വിവിധ സ്വീകരണ  സ്ഥലങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിക്കും.

Leave a Reply

Your email address will not be published. Required fields are marked *