ഈരാറ്റുപേട്ട : നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പാർട്ടി മണ്ഡലം നേതൃതല പ്രവർത്തക യോഗം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സഖാവ് സി കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ഇന്നത്തെ കരുത്ത് ജനങ്ങളെ കേന്ദ്രബിന്ദുവാക്കി എൽഡിഎഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളാണ്. ഈ വികസന കുതിപ്പിന് തുടർച്ചയുണ്ടാകുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കപടപ്രചരണങ്ങളെ തള്ളി, നാടിന്റെ ഉന്നമനത്തിനായി ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ എല്ലാവരും കൈകോർക്കണം എന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗം ഇ കെ മുജീബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം സെക്രട്ടറി അഡ്വ: പി എസ് സുനിൽ സ്വാഗതം പറഞ്ഞു. സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് വി കെ സന്തോഷ് കുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു കെ ജോർജ്, എം ജി ശേഖരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷമ്മാസ് ലത്തീഫ്, മിനിമോൾ ബിജു, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എസ് ബാബു, കെ എസ് രാജു, കെ വി എബ്രഹാം, തുടങ്ങിയവർ സംസാരിച്ചു.