പൂഞ്ഞാർ: ഭൂമികയുടെ നേറ്റീവ് ഫാർമേഴ്സ് കളക്ടീവായ പൂന്തേൻ സംഘത്തിന്റെ നേതൃത്വത്തിൽ ചെറുതേനീച്ച വളർത്തൽ പരിശീലനം നടത്തും. ചെറുതേൻ സംഭരണം, കോളനി വിഭജനം, കെണിക്കൂട് ഒരുക്കൽ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് പരിശീലനം.
19 ന് രാവിലെ 10 മുതൽ പൂഞ്ഞാർ ഭൂമിക സെൻ്ററിൽ നടക്കുന്ന പരിപാടിയിൽ ഹോർട്ടികോർപ്പ് റിട്ട. പ്രോഗ്രാം ഓഫീസർ ബെന്നി ഡാനിയൽ ക്ലാസ്സ് നയിക്കും. പൂന്തേൻ സംഘം പ്രസിഡൻ്റ് രഘുനാഥൻ അമ്പഴത്തിനാക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. ഭൂമിക പ്രസിഡൻ്റ് കെ.ഇ. ക്ലമൻ്റ്, സെക്രട്ടറി എബി പൂണ്ടിക്കുളം, കോഴ്സ് കോർഡിനേറ്റർ നോബിൾ മടിയ്ക്കാങ്കൽ, ജോജോ തോമസ് എന്നിവർ പ്രസംഗിക്കും.
പരിപാടിയുടെ ഭാഗമായി വിവിധ തരം ചെറുതേനീച്ച പെട്ടികൾ, കെണി കൂടുകൾ, കെണി ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും ഉണ്ടാവും.
ഫോൺ: 9400213141