നിർമാണം പൂർത്തിയായ എരുമേലി ഉറുമ്പിക്കൽ പടി – എസ്റ്റേറ്റ് പടി റോഡ് ജനങ്ങൾക്കായി തുറന്നുകൊടുത്തു

എരുമേലി : ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് നിർമാണം പൂർത്തിയായ എരുമേലി ഉറുമ്പിക്കൽ പടി – എസ്റ്റേറ്റ് പടി റോഡ് ജനങ്ങൾക്കായി തുറന്നുകൊടുത്തു. ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നാട്ടുകാർ ചേർന്നാണ് റോഡിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ആശാ ജോയ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പ്രകാശ് പുളിക്കൽ, എരുമേലി പഞ്ചായത്ത്‌ അംഗങ്ങളായ നാസർ പനച്ചി, പ്രസന്ന അജി, അനുമോൾ ജയിൻ എന്നിവർ പങ്കെടുത്തു. പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുന്ന ഈ റോഡ് മികച്ച നിലവാരത്തിലാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾ ഒത്തുചേർന്ന് റോഡ് നാടിന് സമർപ്പിച്ചത് ശ്രദ്ധേയമായി. വാർഡ് മെമ്പർമാരും സാമൂഹിക പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *