‘ബോധ്യങ്ങളെ വഞ്ചിച്ചിട്ടില്ല; ജോലി ചെയ്തത് ഭയമോ പക്ഷപാതമോ കൂടാതെ’; ഹണി എം വർഗീസ്

ബോധ്യങ്ങളെ വഞ്ചിച്ചിട്ടില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം വർഗീസ്. ഭയമോ പക്ഷപാതമോ കൂടാതെയാണ് ജൂഡിഷ്യൽ ഓഫിസർ ജോലി ചെയ്തിട്ടുള്ളത്. സത്യസന്ധതയെ ഒരു തരത്തിലും ബാധിക്കാതെ മുന്നോട്ടു പോകാൻ സാധിച്ചിട്ടുണ്ടെന്നും ഹണി എം വർഗീസ് പറഞ്ഞു. എറണാകുളം ബാർ അസോസിയേഷൻ നൽകിയ യാത്രയയപ്പ് ചടങ്ങിലാണ് ജഡ്ജിയുടെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട കേസിലെ ഹണി എം വർഗീസിന്റെ വിധിക്കെതിരെ വിമർശനം ഉയർന്നിരുന്നു.

നിലപാട് പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ കളവില്ലാതെ, സത്യസന്ധതയെ ഒരു തരത്തിലും ബാധിക്കാതെ മുന്നോട്ടു പോകാൻ സാധിച്ചിട്ടുണ്ടെന്ന് ഹണി എം വർഗീസ് പറഞ്ഞു. തനിക്ക് തന്റേതായ രാഷ്ട്രീയ പശ്ചാത്തലമുണ്ടെങ്കിലും ജോലിയിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പൂർണബോധ്യമുണ്ടെന്നും ആ ബോധ്യങ്ങൾ വഞ്ചിക്കാതെ കടമ നിർവഹിച്ചുവെന്ന് ഹണി എം വർഗീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *