എസ്‌ബി കോളേജ് ശതാബ്ദി സമാപനം ഇന്ന്; മുഖ്യാതിഥി ഉപരാഷ്ട്രപതി

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്‌ബി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ചങ്ങനാശ്ശേരിയിൽ എത്തും.
വൈകിട്ട് 3.30-ന് എസ്‌ബി കോളേജിലെ ആർച്ച് ബിഷപ്പ് കാാവുകാട്ട് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയാകും.
കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന ഉപരാഷ്ട്രപതി അവിടെനിന്നും 3 മണിക്ക് പെരുന്ന എൻ.എസ്.എസ് കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ ഇറങ്ങും. തുടർന്ന് എം.സി റോഡിലൂടെ കാർ മാർഗം എസ് ബി കോളേജിലെത്തും. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് എം.സി റോഡിൽ ഉച്ചയ്ക്ക് 2 മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
എൻ.എസ്.എസ് കോളേജ് മുതൽ എസ്‌ബി കോളേജ് വരെയുള്ള ഭാഗം പോലീസിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കും.
സമ്മേളനത്തിന് എത്തുന്നവർ 2.30-ന് മുൻപായി ഹാളിൽ പ്രവേശിക്കേണ്ടതാണ്.

മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് ഉപരാഷ്ട്രപതിക്ക് അനുമതിയില്ല.

ചങ്ങനാശ്ശേരി മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ ഉപരാഷ്ട്രപതിക്ക് എൻ.എസ്.എസ് അനുമതി നൽകിയില്ല.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡോഗ് സ്ക്വാഡിന്റെ ഉൾപ്പെടെയുള്ള പരിശോധനകൾ പെരുന്നയിലെ സമാധി മണ്ഡപത്തിലും എൻ.എസ്.എസ് ഗസ്റ്റ് ഹൗസിലും നടത്താൻ സാധിക്കാത്തതിനാലാണ് ഈ തീരുമാനം. നേരത്തെ ഇതിനായി അനുമതി വാങ്ങിയിരുന്നെങ്കിലും സുരക്ഷാ പരിശോധനകൾ നടത്താൻ കഴിയാത്ത സാഹചര്യം എൻ.എസ്.എസ് അധികൃതർ അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *