ജല ജീവൻ മിഷൻ മീനച്ചിൽ മലങ്കര പദ്ധതിയുടെ ഭാഗമായി മലങ്കര ഡാമിൽ നിന്നും നീലൂരിലേക്കുള്ള 1000 മില്ലി മീറ്റർ വ്യാസമുള്ള വലിയ ഇരുമ്പ് പൈപ്പ് തോട്ടുങ്കര ചള്ളാവയൽ റോഡിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയായ സാഹചര്യത്തിൽ പ്രസ്തുത റോഡ് പൂർവ്വസ്ഥിതിയിലാക്കുന്ന പ്രവൃത്തികൾ 23.02.2026 തിങ്കളാഴ്ച ആരംഭിക്കുന്നതായി കേരള ജല അതോറിറ്റി അറിയിച്ചു.
റോഡ് റീസ്റ്റോറേഷൻ പ്രവൃത്തികൾ നടക്കുന്ന സാഹചര്യത്തിൽ, മുട്ടം-തോട്ടുങ്കര-ചള്ളാവയൽ റോഡിൽ, തിങ്കൾ(23.02.2026), ചൊവ്വ (24.02.2026), ബുധൻ(25.02.2026) ദിവസങ്ങളിൽ താഴെപ്പറയുന്ന രീതിയിൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്:
ഈരാറ്റുപേട്ടയിൽ നിന്നും മുട്ടത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ പള്ളിക്കവല-കാക്കൊമ്പ് മുൻപ് വഴി തോട്ടുംകരയിൽ എത്തേണ്ടതാണ്.
ഈരാറ്റുപേട്ടയിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾ ചള്ളാവയലിൽ എത്തി, തുടങ്ങനാട്-വിച്ചാട്ട് കവല-ഇല്ലിചാരി വഴി ഊരക്കുന്ന് എത്തിച്ചേരേണ്ടതാണ്.
മുട്ടം-തോട്ടുംകര വഴി ഈരാറ്റുപേട്ടയിലേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ തോട്ടുംകര-മാധവൻപടി വഴി വള്ളിപ്പാറയിൽ എത്തേണ്ടതാണ്.
ഈരാറ്റുപേട്ടയിലേക്ക് പോകേണ്ട തൊടുപുഴയിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾ ഊരക്കുന്ന് കപ്പേള വഴി തിരിഞ്ഞ്, ഇല്ലിചാരി-പഴയമറ്റം-വിച്ചാട്ട് കവല-തുടങ്ങനാട് വഴി ചള്ളാവയലിൽ എത്തി തുടർന്ന് ഈരാറ്റുപേട്ടയിലേക്ക് പോകാവുന്നതാണ്.
റോഡ് പുനഃസ്ഥാപന പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനു വേണ്ട സഹായ സഹകരണങ്ങൾ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അധികൃതർ അറിയിച്ചു.