പൂഞ്ഞാർ: പനച്ചിപ്പാറ – കാവുംകടവ് – മണിയംകുന്ന് റോഡ് ബി.എം ആന്റ് ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് ഫെബ്രുവരി 20 വെള്ളിയാഴ്ച നടക്കും. പൊതുമരാമത്ത് വകുപ്പിൽ നിന്നും അനുവദിച്ച 3.30 കോടി രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്.
വൈകുന്നേരം 5 മണിക്ക് പനച്ചിപ്പാറയിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. പൂഞ്ഞാർ MLA അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും.
പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ സ്വാഗതം ആശംസിക്കും. നിരത്ത് വിഭാഗം കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനീയറായ ശ്രീ. ജയരാജ് ടി.എസ് റിപ്പോർട്ട് അവതരിപ്പിക്കും. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. കൂടാതെ വിവിധ മത-സാമുദായിക നേതാക്കളും ചടങ്ങിൽ സംബന്ധിക്കും. പരിപാടിയുടെ സമാപനത്തിൽ ശ്രീ. രമേഷ് ബി. വെട്ടിമറ്റം നന്ദി രേഖപ്പെടുത്തും.