വി ഡി സതീശൻ വരുന്നു; ആവേശകരമായ വരവേൽപ്പുമായി യു ഡി എഫ് പൂഞ്ഞാർ മണ്ഡലം കമ്മറ്റി

ഈരാറ്റുപേട്ട : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് ആവേശകരമായ വരവേൽപ്പ് നൽകുമെന്ന് യു.ഡി.എഫ്. പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 24 ന് രാവിലെ 10.30 ന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന് മുൻവശം എത്തിച്ചേരുന്ന യാത്രക്ക് ആയിരങ്ങളെ അണിനിരത്തി ആവേശകരമായ വരവേൽപ്പ് നൽകും. ചെണ്ടമേളങ്ങളും ബാൻഡ്സെറ്റുകളും നാടൻ കലാരൂപങ്ങളും യാത്രക്ക് കൊഴുപ്പേകാൻ അണിനിരത്തും. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലും യു.ഡി.എഫ്. വിപുലമായ യോഗങ്ങൾ വിളിച്ച് ചേർത്ത് യാത്രയും പൊതു യോഗവും ഒരു ചരിത്ര സംഭവമാക്കാൻ ഒരുങ്ങി കഴിഞ്ഞു. വാർഡ്തല യോഗങ്ങൾ നടന്നു വരുകയാണ്.  നിയോജകമണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളിൽ നിന്നും ആയിരത്തിനും അഞ്ഞൂറിനുമിടയിൽ പ്രവർത്തകരെ ഈരാറ്റുപേട്ടയിൽ എത്തിക്കുവാനുള്ള വാഹന ക്രമീകരണങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തി കഴിഞ്ഞു. അയ്യായിരത്തിലേറെ പ്രവർത്തകരെ അണിനിരത്താൻ കഴിയുമെന്നും ആണ് യു.ഡി.എഫ് ഭാരവാഹികൾ കഴിഞ്ഞ ദിവസം ലീഗ് ഭവനിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. ആന്റോ ആന്റണി M P ചെയർമാനായും അസീസ് ബഡായി കൺവീനറായും അഡ്വ പി.എ സലീം ജനറൽ കോർഡിനേറ്ററായും, മജൂ പുളിക്കൻ കോർഡിനേറ്ററായും 501 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി. സ്വാഗതസംഘ രൂപീകരണ യോഗം ആന്റോ ആന്റണി M P ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയർമാൻ മജു പുളിക്കൻ അധ്യക്ഷത വഹിച്ചു. റഫീഖ് മണിമല മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി നിർവാഹക സമിതി അംഗം തോമസ് കല്ലാടൻ, ഡി സി സി ജനറൽ സെക്രട്ടറിമാറായ പ്രകാശ് പുളിക്കൻ, അഡ്വ ജോമോൻ ഐക്കര, അഡ്വ മുഹമ്മദ് ഇല്ല്യാസ്, റോയ് കപ്പലുമാക്കൽ ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര, കെ എ മുഹമ്മദ് അഷറഫ്, അഡ്വ സതീഷ് കുമാർ, സിബി ആറാട്ടുകയം, അബ്ദുൽ റസാക്, തോമസ്കുട്ടി മൂന്നാനപ്പള്ളി, യു ഡി എഫ് നേതാക്കളായ റാസി ചെറിയവല്ലം, അഡ്വ വി പി നാസർ, സാബു പ്ലാത്തോട്ടം, പി എച്ച് നൗഷാദ്, വർക്കിച്ചൻ വയംപൊത്തനാൽ, മണ്ഡലം പ്രസിഡന്റുമാർ, നിയോജക മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, ഷാഫി പറമ്പിൽ, അനുബ് ജേക്കബ്, ഷിബു ബേബി ജോൺ, ആന്റോ ആന്റണി M P തുടങ്ങിയ നേതാക്കൾ യോഗത്തിൽ സംസാരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

പത്രസമ്മേളനത്തിൽ മജൂ പുളിക്കൻ, അഡ്വ ജോമോൻ ഐക്കര, അഡ്വ മുഹമ്മദ് ഇല്ല്യാസ്, കെ എ മുഹമ്മദ് ഹാഷിം, പ്രകാശ് പുളിക്കൻ, പി എച്ച് നൗഷാദ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *