ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: നാണയമായി സ്വര്‍ണം സംഭാവന നല്‍കിയത് സ്ഥിരീകരിച്ച് സിനിമാ താരങ്ങള്‍

ശബരിമല കൊടിമര പുനപ്രതിഷ്ഠയില്‍ സംഭാവന നല്‍കിയത് സ്ഥിരീകരിച്ച് സിനിമാ താരങ്ങള്‍. നാണയങ്ങളായാണ് സ്വര്‍ണം സംഭാവന നല്‍കിയതെന്ന് ചില സിനിമാ താരങ്ങള്‍ വിജിലന്‍സിന് മൊഴി നല്‍കി. ഷാജി കൈലാസ്, സുരേഷ് കുമാര്‍, രഞ്ജി പണിക്കര്‍ എന്നിവരാണ് മൊഴി നല്‍കിയത്. ദേവസ്വം രേഖകളില്‍ പരാമര്‍ശിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ കൊടിമര പുനപ്രതിഷ്ഠയ്ക്ക് സംഭാവന നല്‍കിയോ എന്നറിയാന്‍ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കാനും വിജിലന്‍സ് ആലോചിക്കുന്നുണ്ട്. (Film stars confirm donation of gold to sabarimala)

Leave a Reply

Your email address will not be published. Required fields are marked *