എപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ സുവർണ്ണാവസരം; സീനിയോറിറ്റി നഷ്ടപ്പെടാതെ ഏപ്രിൽ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ വിവിധ കാരണങ്ങളാൽ രജിസ്‌ട്രേഷൻ പുതുക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് ആശ്വാസകരമായ വാർത്ത. 2026 ഫെബ്രുവരി 11-ന് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം, സീനിയോറിറ്റി നഷ്ടപ്പെടാതെ തന്നെ രജിസ്‌ട്രേഷൻ പുതുക്കാനുള്ള പ്രത്യേക അവസരം അനുവദിച്ചിരിക്കുകയാണ്. 01/01/1995 മുതൽ 31/12/2025 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്ത ശേഷം കൃത്യസമയത്ത് പുതുക്കാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് ഈ ആനുകൂല്യം ലഭിക്കും. ഈ പ്രത്യേക അനുമതി വഴി രജിസ്‌ട്രേഷൻ പുതുക്കുന്നവർക്ക് തങ്ങളുടെ പഴയ സീനിയോറിറ്റി നിലനിർത്താൻ സാധിക്കും. യാതൊരുവിധ പിഴയും കൂടാതെ തന്നെ ഇപ്പോൾ രജിസ്‌ട്രേഷൻ പുതുക്കാവുന്നതാണ്. ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനുള്ള അവസാന തീയതി 2026 ഏപ്രിൽ 30 (വ്യാഴം) ആണ്.
രജിസ്‌ട്രേഷൻ കാലഹരണപ്പെട്ടതിനാൽ തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന് ആശങ്കപ്പെട്ടിരുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ഈ തീരുമാനം വലിയ തണലാകും. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ അർഹരായ എല്ലാ ഉദ്യോഗാർത്ഥികളും ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.


കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷൻ പുതുക്കുന്നതിനും അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായോ ഔദ്യോഗിക വെബ്‌സൈറ്റുമായോ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *