ദേശീയ പണിമുടക്കിന്റെ ഭാഗമായി പൂഞ്ഞാർ എൻ സി യിൽ പ്രകടനം നടത്തി. അതിനുശേഷം ചേർന്ന യോഗം സിഐടിയു പൂഞ്ഞാർ സെക്രട്ടറി പി പി ബാബു അധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയ സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം ഉദ്ഘാടനം ചെയ്തു. കെ ടി യു സി നേതാവ് സണ്ണി മാവലാംഗൻ, സി ജി സുരേഷ് എന്നിവർ അഭിവാദ്യം ചെയ്തു ജോർജ് പീറ്റർ നന്ദി രേഖപ്പെടുത്തി.