കോട്ടയം: എൽ.ഡി.എഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയുടെ പര്യടനം ആവേശകരമായി തുടരുന്നു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി നയിക്കുന്ന ജാഥ ഫെബ്രുവരി 9-ാം തീയതിയായ ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും.
ഫെബ്രുവരി 6-ന് പത്തനംതിട്ടയിൽ നിന്ന് ആരംഭിച്ച ജാഥ 14-ന് എറണാകുളത്താണ് സമാപിക്കുന്നത്. ഇന്നത്തെ പര്യടനത്തിന് രാവിലെ 10 മണിക്ക് പാലാ മഹാറാണി തിയേറ്റർ ഗ്രൗണ്ടിൽ പ്രവർത്തകർ ജാഥയ്ക്ക് ആവേശോജ്ജ്വലമായ വരവേൽപ്പ് നൽകും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് മുണ്ടക്കയത്തും നാല് മണിക്ക് വണ്ടിപ്പെരിയാറിലും സ്വീകരണ പരിപാടികൾ നടക്കും. ഇന്നത്തെ പര്യടനത്തിന് ആവേശം പകർന്ന് വൈകുന്നേരം 5 മണിക്ക് ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ നെടുങ്കണ്ടത്ത് സമാപന സമ്മേളനം നടക്കും.