ഭൂമിക നേറ്റീവ് ഫാർമേഴ്സ് കളക്ടീവായ പൂന്തേൻ സംഘത്തിൻ്റെ നേതൃത്വത്തിൽ തേനീച്ച കർഷകർക്ക് പരിശീലനം

ഭൂമിക നേറ്റീവ് ഫാർമേഴ്സ് കളക്ടീവായ പൂന്തേൻ സംഘത്തിൻ്റെ നേതൃത്വത്തിൽ തേനീച്ച കർഷകർക്ക് പരിശീലനം സംഘടിപ്പിക്കും. പൂഞ്ഞാർ ഭൂമിക സെൻ്ററിൽ 10 ന് രാവിലെ 10 മുതൽ നടക്കുന്ന പരിശീലനത്തിന് ഹോർട്ടികോർപ് റിട്ട. പ്രോഗ്രാം ഓഫീസർ ബെന്നി ഡാനിയൽ നേതൃത്വം നൽകും. ശുദ്ധമായ തേൻ സംഭരണവും ഹണി കോളാ നിർമ്മാണവും പരിശീലിപ്പിക്കും. പൂന്തേൻ സംഘം പ്രസിഡൻ്റ് രഘുനാഥൻ അമ്പഴത്തിനാക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. കെ. ഇ. ക്ലമൻ്, എബി പൂണ്ടിക്കുളം, നോബിൾ മടിയ്ക്കാങ്കൽ, ജോജോ തോമസ് എന്നിവർ പ്രസംഗിക്കും.

പൂന്തേൻ സംഘം നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള  തേനീച്ച വളർത്തൽ പരിശീലന കോഴ്സിൽ രജിസ്റ്റർ ചെയ്തവർക്കും, താൽപര്യമുള്ള മറ്റുള്ളവർക്കും പങ്കെടുക്കാം. പൂന്തേൻ സംഘത്തിൽ അംഗത്വമെടുക്കാനും അവസരമുണ്ട്.
ഫോൺ: 9400213141

Leave a Reply

Your email address will not be published. Required fields are marked *