ഈരാറ്റുപേട്ട അമൃത് കുടിവെള്ള പദ്ധതി: നിർമ്മാണോദ്ഘാടനം ഫെബ്രുവരി 13-ന്; മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും. സ്വാഗതസംഘം രൂപീകരണം നാളെ

ഈരാറ്റുപേട്ട: കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ 20.5 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന ഈരാറ്റുപേട്ട അമൃത് കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.

​അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശ്രീ. ആന്റോ ആന്റണി MP മുഖ്യ പ്രഭാഷണം നടത്തും. ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ സ്വാഗതം ആശംസിക്കും. നഗരസഭയിലെയും പരിസരപ്രദേശങ്ങളിലെയും കുടിവെള്ളക്ഷാമത്തിന് വലിയ പരിഹാരമാകുന്നതാണ് ഈ പുതിയ പദ്ധതി.

സ്വാഗതസംഘം രൂപീകരണം നാളെ

പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ഫെബ്രുവരി 6 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് തേവരുപാറ തബ്ലീഗുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് സ്വാഗതസംഘം രൂപീകരണ യോഗം ചേരുന്നതാണ്. നാട്ടുകാരും ജനപ്രതിനിധികളും യോഗത്തിൽ സംബന്ധിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *