തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുയർത്തി 2026 ഫെബ്രുവരി 12 ന് നടത്തപ്പെടുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ചു പൂഞ്ഞാർ ഏരിയ വാഹന പ്രചരണ ജാഥ സമാപന ഉദ്ഘാടനം ഫെബ്രുവരി 7 ശനിയാഴ്ച വൈകിട്ട് 5.30 ന് പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 8.30 ന് പനയ്ക്കപ്പാലത്ത് CITU ജില്ലാ വൈസ് പ്രസിഡന്റ് ജോയി ജോർജ് ജാഥ ഉദ്ഘാടനം ചെയ്യും. ജാഥാ ക്യാപ്റ്റൻ AITUC ജില്ലാ വൈസ് പ്രസിഡന്റ് എം.ജി. ശേഖരൻ, ജാഥാ മാനേജർ അഡ്വ. ജെയിംസ് ജോസ് (KTUC(M), ജാഥാ വൈസ് ക്യാപ്റ്റൻ രമേഷ് ബി. വെട്ടിമറ്റം (CITU) എന്നിവർ ജാഥ നയിക്കും. വൈകിട്ട് 5 മണിക്ക് പനച്ചികപ്പാറയിൽ വമ്പിച്ച സ്വീകരണവും ഒരുക്കിയിട്ടുണ്ട്.