വയനാട് സുൽത്താൻ ബത്തേരിയിൽ ജനുവരി 28 മുതൽ 31 വരെ നടന്ന 48-ാമത് സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച പൂഞ്ഞാർ സ്വദേശിനി മിനി ജോസിന് മികച്ച നേട്ടം. സീനിയർ, മാസ്റ്റർ വിഭാഗങ്ങളിലായി മത്സരിച്ച ഇവർ രണ്ട് വെള്ളി മെഡലുകളും ഒരു വെങ്കല മെഡലും കരസ്ഥമാക്കി.
കോട്ടയം ജില്ലയ്ക്കു വേണ്ടി നാല് സ്വർണ്ണ മെഡലുകൾ നേടിയ മിനി ജോസിന്റെ പ്രകടനം വലിയ കരുത്തായി. പൂഞ്ഞാർ ‘ROF Edge Gym’-ൽ റിജു മാത്യുവിന്റെ കീഴിലാണ് മിനി പരിശീലനം നടത്തുന്നത്.