പൂഞ്ഞാർ എ.ടി.എം. ഗ്രന്ഥശാല റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

എടിഎം ഗ്രന്ഥശാല പൂഞ്ഞാർ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. വായനശാല സെക്രട്ടറി വി കെ ഗംഗാധരൻ, പ്രസിഡന്റ് ബി ശശികുമാർ, വൈസ് പ്രസിഡന്റ് എം കെ വിശ്വനാഥൻ, കമ്മറ്റി അംഗങ്ങൾ, സുരേഷ് കുമാർ, വിഷ്ണുപ്രിയ ലൈബ്രറേറിയൻ ഷൈനി പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.

വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ തീരുമാനപ്രകാരം ഫെബ്രുവരി 20 വരെ നടക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രസ്തുത യോഗത്തിൽ ഭരണഘടനയുടെ ആമുഖം എസ് എം പി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആർ ജയശ്രീ വായിച്ചു സ്റ്റുഡൻസ് പോലീസ് കേഡറ്റ് അംഗങ്ങളും ബാലവേദി കുട്ടികളും അത് ഏറ്റുചൊല്ലി. അക്ഷര കരോളിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ശ്രീ രമേ ഷ് ബി വെട്ടിമറ്റം നിർവഹിച്ചു. എടിഎം ഗ്രന്ഥശാലയിൽ നിന്ന് ആരംഭിച്ച റാലി ഗവൺമെന്റ് എൽ പി സ്കൂൾ ടൗൺ പ്രദേശങ്ങൾ കറങ്ങി വായനശാല അങ്കണത്തിൽ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *