കുടിവെള്ള പദ്ധതിക്കായി വെട്ടി പൊളിച്ച റോഡ്
നന്നാക്കിയില്ല…ജനങ്ങൾ ദുരിതത്തിൽ…


ഈരാറ്റുപേട്ട: രണ്ട് വർഷം മുമ്പ് മലങ്കര കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടാനായി വെട്ടി പൊളിച്ച് പൈപ്പിട്ട  ആനിയിളപ്പ് – വെട്ടിപ്പറമ്പ് റോഡ് തുടർന്ന്  ടാറിംഗ് നടത്താത്തതിനെ തുടർന്ന് നാട്ടുകാർ ദുരിതത്തിൽ. ഈ റോഡിൽ കൂടി കാൽനടയാത്ര പോലും ദുരിതത്തിലാണ്.
ഇതു കുടാതെ ഈ റോഡിൻ്റെ ഇരുവശത്തും  നൂറുകണക്കിന് കുടുംബങ്ങൾ കടുത്ത പൊടിശല്യത്തിൽ ദുരിതമനുഭവിക്കുന്നു. വീടുകളിൽ ചുമയും ജലദോഷവും ഇല്ലാത്തവരായി ആരുമില്ലെന്ന സ്ഥിതിയാണ്. ശിശുക്കളും വയോധികരും ഉൾപ്പെടെ പ്രദേശവാസികൾ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്.
രണ്ടു വർഷം മുമ്പ് കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡിൽ പൈപ്പ് ഇട്ടെങ്കിലും വാട്ടർ അതോറിറ്റി പിന്നീട് ഈ പദ്ധതി നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലായെന്ന് ആക്ഷേപമുണ്ട്. കുടിവെള്ള പദ്ധതി പൂർത്തീയാക്കാത്തതു കൊണ്ടാണ് ടാറിംഗ് വൈകുന്നതെന്ന് പൊതുമരാമത്ത് വകുപ്പിൻ്റെ ന്യായികരണം.

Leave a Reply

Your email address will not be published. Required fields are marked *