1901 ൽ- പൂഞ്ഞാർ കൊട്ടാരത്തിലെ കുട്ടികൾക്ക് വേണ്ടി ശ്രീമൂലം തിരുനാൾ രാജാവ് പണികഴിപ്പിച്ചതാണ് ഈ സ്കൂൾ. പെൺ പള്ളിക്കൂടം, ആൺ പള്ളിക്കൂടം എന്നീ രണ്ട് വിഭാഗങ്ങളായിട്ടായിരുന്നു സ്കൂൾ നിലനിന്നിരുന്നത്. പിന്നീട് കേരള സർക്കാർ വിദ്യാലയമായി മാറി. ഇന്ന് 250 ലധികം കുട്ടികളും 20 സ്റ്റാഫുകളുമായി സ്കൂൾ നിലനിൽക്കുന്നു. പല ഉന്നത നേതാക്കളുടെയും, പ്രശസ്തരുടെയും മാതൃവിദ്യാലയമാണ്.
പൊതുവിദ്യാഭ്യാസവകുപ്പിൽ നിന്നും ഒന്നരക്കോടി രൂപ അനുവദിച്ച് പഴയകെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടം പണി പൂർത്തീകരിച്ചു.
പ്രീ പ്രൈമറി കുട്ടികൾക്കായി വർണകൂടാരം മനോഹരമായ രീതിയിൽ പണികഴിപ്പിച്ചിട്ടുണ്ട്. കായിക വകുപ്പിന്റെ കീഴിൽ ഹെൽത്തി കിഡ്സ് പദ്ധതി നടപ്പിലാക്കി വരുന്ന പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏക സ്കൂൾ എന്ന ബഹുമതിയും ഈ സ്‌കൂളിന് സ്വന്തമാണ്.