കേരള കോൺഗ്രസ് നിലപാടുകൾ യുഡിഎഫിനെ ബാധിക്കില്ല; ഇനി പ്രതീക്ഷ വേണ്ട, തദ്ദേശ തിരഞ്ഞെടുപ്പ് തെളിയിച്ചു

കൊച്ചി∙ കേരള കോൺഗ്രസ് (എം) എന്തു നിലപാട് എടുത്താലും യുഡിഎഫിനെ ബാധിക്കില്ലെന്ന് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വരുമെന്ന കാര്യത്തിൽ പ്രതീക്ഷ അർപ്പിക്കേണ്ട ഒരു കാര്യവുമില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് തെളിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. കേരള കോൺഗ്രസിന്റെ മുന്നണി മാറ്റം ഉണ്ടാകാത്തത് യുഡിഎഫിന്റെ 110 സീറ്റ് എന്ന ലക്ഷ്യത്തെ ബാധിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യു‍ഡിഎഫിനെ സംബന്ധിച്ച് ഇക്കാര്യത്തിൽ ഒരു പൊതു നിലപാട് എടുത്തിരുന്നു എന്നും അത് ആശയപരമായി വിയോജിപ്പ് ഇല്ലാത്തവർ വന്നാൽ യുഡിഎഫിൽ എടുക്കാം എന്നായിരുന്നു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘‘കേരള കോൺഗ്രസിനോട് ആശയപരമായി വിയോജിപ്പില്ലല്ലോ. അവർ വന്നാല്‍ സ്വാഗതം ചെയ്യാം എന്നേ പറഞ്ഞിട്ടുള്ളൂ. അവര്‍ വേറൊരു മുന്നണിയിൽ ഉള്ളതാണ്. അപ്പോൾ അവരാണ് തീരുമാനമെടുക്കേണ്ടത് ’’–കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *