കാഞ്ഞിരപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ കാഞ്ഞിരപ്പള്ളിയിലെത്തുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ ഡോ. എൻ. ജയരാജ് (കാഞ്ഞിരപ്പള്ളി), അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ (പൂഞ്ഞാർ) എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് മുഖ്യമന്ത്രി എത്തുന്നത്. മാർച്ച് 25 ന് രാവിലെ 11 ന് തോംസൺ സ്റ്റേഡിയത്തിൽ (ആനന്താനം ഗ്രൗണ്ട്), പേട്ട കവലയിൽ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലെ വോട്ടർമാരെയും പ്രവർത്തകരെയും അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി സംസാരിക്കും. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വികസന തുടർച്ചയ്ക്കും ഇടതുപക്ഷ മുന്നേറ്റത്തിനുമായി സംഘടിപ്പിക്കുന്ന ഈ ബഹുജന പൊതുസമ്മേളനത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കും.