സ്ത്രീകൾക്കെതിരായ നീതി നിഷേധത്തിനെതിരെ പോരാട്ടം ശക്തമാക്കണം : വിമൻ ഇന്ത്യാ മൂവ്മെന്റ്



ഈരാറ്റുപേട്ട: ടേബിൾ ടോക്ക് സംഘടിപ്പിച്ചു. ഈരാറ്റുപേട്ട അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിമൻ ഇന്ത്യ മൂവ്‌മെന്റ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ ‘മൗനം വെടിയൂ- സ്ത്രീനീതിക്കായി പോരാടൂ’ എന്ന പ്രമേയത്തിൽ  സംഘടിപ്പിച്ച ‘ടേബിൾ ടോക്ക്’ മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് റസിയ ഷെഹീർ ഉത്ഘാടനം ചെയ്തു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കർശനമായ നിയമനിർമ്മാണവും നടപ്പിലാക്കലും, സുരക്ഷിതത്വവും ഉറപ്പുവരുത്തുക; ഭരണകൂടങ്ങളിലും രാഷ്ട്രീയ തീരുമാനങ്ങളിലും സ്ത്രീകളുടെ മതിയായ പ്രതിനിധാനം ഉറപ്പാക്കുക; ലൈംഗികാതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക,
സ്ത്രീനീതി എന്നത് ഒരു ഔദാര്യമല്ല, മറിച്ച് അത് ഭരണഘടനാപരമായ അവകാശമാണെന്നും റസിയ ഷെഹിർ പറഞ്ഞു. മുനിസിപ്പൽ കമ്മിറ്റിപ്രസിഡൻ്റ് അമീന നൗഫൽ,സെക്രട്ടറി സുമയ്യ ളഹറുദ്ധീൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *