വിധവയുടെ കൈയിൽ നിന്നും കൈക്കൂലി വാങ്ങിയ വില്ലേജ് ആഫീസർ വിജിലൻസ് പിടിയിൽ

പൊൻകുന്നം: വിധവയുടെ കൈയിൽ നിന്നും  കൈക്കൂലി വാങ്ങിയ വില്ലേജ് ആഫീസറെ കൈയ്യോടെ പൊക്കി കോട്ടയം വിജിലൻസ്.
സ്ഥലത്തിന്റെ പോക്ക് വരവിനെത്തിയ വിധവയോട്   ആയിരം രൂപാ നേരത്തെ കൈപ്പറ്റിയ  വില്ലേജ് ആഫീസർ വിഷ്ണു , പിന്നെയും രണ്ടായിരം രൂപാ കുടി ആവശ്യപ്പെടുകയായിരുന്നു. നിർബന്ധം തുടർന്നപ്പോൾ പരാതിക്കാരി   വിജിലൻസിനെ അറിയിക്കുകയും അവർ നൽകിയ ഫിനോഫ്‌തലിൻ പുരട്ടിയ രൂപാ നോട്ടുകൾ  വില്ലേജ് ആഫീസർക്ക് കൈമാറിയപ്പോൾ മറഞ്ഞ് നിന്ന വിജിലൻസ് സംഘം ചാടി വീണ് പിടികൂടുകയായിരുന്നു.

വിജിലൻസ്  മേഖലാ എസ്‌പി വിനു ആറിന്റെ  നിർദ്ദേശ പ്രകാരം ഡി.വൈ.എസ്.പി.  വി. ആർ. രവികുമാറിന്റെ  നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഇളങ്ങുളം വില്ലേജ് ആഫീസറെ അറസ്റ്റ് ചെയ്‌തത്.

Leave a Reply

Your email address will not be published. Required fields are marked *