വാക്കേഴ്സ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരം – അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ


ഈരാറ്റുപേട്ട: ആരോഗ്യ നടത്തത്തിനായി മാത്രം തുടങ്ങിയ വാകേഴ്സ് ക്ലബ്ബ് സാമൂഹിക,സാംസ്കാരിക,സേവന രംഗത്തേക്ക് കൂടി കടന്ന് വന്നത് പ്രശംസനീയമാണെന്നും മറ്റുള്ളവർക്ക് കൂടി മാതൃകാപരമാണെന്നും അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു. വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നഗരസഭാ ചെയർമാനേയും തെക്കേക്കര മേഖലയിലെ കൗൺസിലർമാരെയും  ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാകേഴ്സ് ക്ലബ്ബ് വർക്കിംഗ് പ്രസിഡണ്ട് അഷറഫ് തൈത്തോട്ടം അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. വി.പി.നാസർ മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി വി. എം. അബ്ദുള്ള ഖാൻ ആമുഖ പ്രസംഗം നടത്തി. ചെയർമാനേയും കൗൺസിലർമാരെയും  എം എൽ എ മൊമെൻ്റോ നൽകി ആദരിച്ചു. എം എൽ എ യെ രക്ഷാധികാരി പൊന്നാട അണിയിച്ച് ആദരിച്ചു. കൗൺസിലർമാരായ ഷിയാസ് സി സി എം, ഇജാസ് കിണറ്റിൻമൂട്ടിൽ, നസ് ലി ഹസീബ്, ക്ലബ് ഭാരവാഹികളായ ദിലീപ് തുണ്ടിയിൽ, മനാഫ്, നൈസൽ കൊല്ലംപറമ്പിൽ, അനസ് കൊചെപറമ്പിൽ, സക്കീർ തൂങ്ങാംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *