മുണ്ടക്കയം : മുണ്ടക്കയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. മുണ്ടക്കയം കേരള ഹോട്ടലിന് മുന്നിൽ വൈകിട്ട് ഏഴരയോട് കൂടിയാണ് അപകടം. വളവിൽ തെറ്റായ ദിശയിലേക്ക് വന്ന കാറിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.