മാരുതി ഓമ്നി വാൻ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടം

പൊൻകുന്നം : ദേശീയ പാതയിൽ, പൊൻകുന്നം കെ എസ് ഇ ബി ഓഫീസിന് സമീപത്തുള്ള പച്ചക്കറി കടയിലേക്ക് മാരുതി ഓമ്നി വാൻ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനും വാനിൽ ഉണ്ടായിരുന്ന കുട്ടികൾക്കും സ്ത്രീകളടക്കമുള്ളവർക്കും പരിക്കുപറ്റി.
കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന കുമളി സ്വദേശികൾ സഞ്ചരിച്ച വാൻ ആണ് അപകടത്തിൽപ്പെട്ടത്. ദേശിയ പാതയിലൂടെ വരുകയായിരുന്ന വാൻ നിയന്ത്രണം വിട്ട് ആദ്യം മുൻപിൽ ഉണ്ടായിരുന്ന സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയും തുടർന്ന് മറ്റൊരു കാറിലിടിച്ച ശേഷം റോഡരികിലെ പച്ചക്കറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പൊൻകുന്നം ശാന്തി ആശുപത്രി പടിക്കൽ ഉള്ള കോഴിക്കടയിലെ ജീവനക്കാരൻ ജമാലിനാണ് സ്കൂട്ടറിൽ സഞ്ചരിക്കവേ വാൻ ഇടിച്ചു പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ഇരു കാലുകൾക്കും ഒടിവുണ്ട്. ജമാലിനെ ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *