മഹിളാരാത്നം ഫാഷൻ പേജിലെ കൊച്ചു മിടുക്കി

ചെറുപ്പം മുതലേ അഭിനയത്തോട് താല്പര്യമുള്ള  ചാവക്കാട് സ്വദേശിനി യായ കൊച്ചുമിടുക്കിയാണ് സെറ കാതറിൻ. അഭിനയത്തോടുള്ള താല്പര്യം കൊണ്ടാണ് കഴിഞ്ഞ നാല് വർഷമായി ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങൾ വാരിക്കൂട്ടിക്കൊണ്ടിരിക്കുന്നത്. കൂട്ടത്തിൽ നൃത്തവും അഭ്യസിക്കുന്നുണ്ട്.
സംസ്ഥാന തലത്തിൽ ആർച്ചറി വിഭാഗത്തിലും മത്സരിക്കുന്ന സെറയുടെ മത്സരബുദ്ധിയോടു കൂടിയുള്ള സമീപനം പാഠ്യവിഷയങ്ങളിലും മികവ് പുലർത്തുന്നുണ്ട്. ഫാഷൻ ഫോട്ടോഗ്രാഫറായ ഇക്കൂട്ട്സ് രഘുവിന്റെ ഫ്രയിമിൽ നാന മാഗസിനിലും മഹിളാരത്നം ഫാഷൻ പേജിലും ഈ കൊച്ചുമിടുക്കി വരവറിയിച്ചു കഴിഞ്ഞു.

മഴവിൽ മനോരമയിലെ ബമ്പർ ചിരി, പോപ്പീസ് ടൈറ്റിൽ വിന്നർ തുടങ്ങിയ പരിപാടികളിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ആളുകൾ അറിഞ്ഞു തുടങ്ങിയത്. ജോഷി ജെന്നി ദമ്പതികളുടെ രണ്ടു മക്കളിൽ ഒരാളായ സെറയുടെ വരാനിരിക്കുന്ന മൂന്നു ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പഠനത്തോടൊപ്പം അഭിനയവും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് സെറയുടെ ആഗ്രഹം.

സിനിമ എന്ന വർണ്ണാഭമായ ലോകത്തേക്ക് എത്തുക എന്നത് ഒട്ടുമിക്ക കുട്ടികളുടെയും കൗമാരക്കാരുടെയും വലിയൊരു സ്വപ്നമാണ്. അഭിനയം, സംവിധാനം, ക്യാമറ, സംഗീതം എന്നിങ്ങനെ സിനിമയിൽ തിളങ്ങാൻ ഒട്ടനവധി മേഖലകളുണ്ട്. കൊച്ചു കൊച്ചു  സിനിമകളിലും  പരസ്യങ്ങളിലും  അഭിനയിച്ചു കൊണ്ടിരിക്കുന്ന ഈ കൊച്ചു കുട്ടി കൂടുതൽ അവസരങ്ങൾക്കായി കാത്തിരിക്കുന്നു.

courtesy: Mahilarathnam & Nana Magazine

Leave a Reply

Your email address will not be published. Required fields are marked *