കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളിയിൽ ഇന്നലെ ഉണ്ടായ കാറ്റിലും മഴയിലും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 23ആം വാർഡിൽ മാനിടും കുഴിയിൽ രവി മാധവൻ കുന്നേപറമ്പിൽ എന്നയാളുടെ വീടിന്റെ മുകളിലേക്ക് മരം ഒടിഞ്ഞുവീണ് വീട് ഭാഗികമായി നശിച്ചു രണ്ടു മുറികൾ പൂർണ്ണമായും തകർന്നുപോയി, സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന വൃദ്ധ ദമ്പതികളായ രവിമാധവനും ഭാര്യയ്ക്കും ഭാഗ്യം കൊണ്ടാണ് പരിക്കേൽക്കാതിരുന്നത്, സംഭവം അറിഞ്ഞ് വാർഡ് മെമ്പർ ബിജോ മോൾ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുനി പത്യാല എന്നിവർ സംഭവസ്ഥലം സന്ദർശിക്കുകയും, റവന്യൂ ഉദ്യോഗസ്ഥരെ അടക്കം വിവരമറിയിക്കുകയും ചെയ്തിട്ടുണ്ട്.