മലയോര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കും; പൂഞ്ഞാറിലെ യു ഡി എഫ് സ്ഥാനാർഥി അഡ്വ. സജി ജോസഫ്


തീക്കോയി: മലയോര കാർഷിക മേഖലയായ പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള കർമ്മപദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുമെന്ന് പൂഞ്ഞാർ നിയോജകമണ്ഡലം യു. ഡി. എഫ്. സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ എം. ജെ. മൂലേച്ചാലിൽ. യു. ഡി. എഫ്. തീക്കോയി മണ്ഡലം പ്രവർത്തക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങളുടെയും സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുള്ള പദ്ധതികൾ വിഭാവനം ചെയ്തു നടപ്പിലാക്കും. ഗ്രാമീണകാർഷിക ടൂറിസം പദ്ധതികൾക്ക് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സാധ്യതകൾ ഏറെയാണ്.വികസനം എന്നത്  ഗ്രാമീണമേഖലയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതിയാണ്. സമൂഹത്തിലെ സാധാരണക്കാരുടെ ഇടയിൽ പൊതുപ്രവർത്തനം നടത്തുന്ന തനിക്ക് വേർതിരിവ് ഇല്ലാത്ത വികസനം ലക്ഷ്യമാക്കി മുൻപോട്ട് പോകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാർ മണ്ഡലത്തിലെ ഭൂരിഭാഗം ആളുകളുമായും വ്യക്തിബന്ധമുള്ള തനിക്ക് മണ്ഡലത്തെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു. ഡി. എഫ്. തീക്കോയി മണ്ഡലം ചെയർമാൻ ജോയ് പൊട്ടനാനി അദ്ധ്യക്ഷത വഹിച്ചു.ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ വി പി നാസർ, മജു പുളിക്കൻ, റാസി ചെറിയവല്ലം,അഡ്വ. ജോമോൻ ഐക്കര, അഡ്വ. വി. എം മുഹമ്മദ്‌ ഇല്ല്യാസ്,പ്രകാശ് പുളിക്കൻ,അഡ്വ. സതീഷ് കുമാർ,അഡ്വ. വസന്ത് തെങ്ങുംപള്ളി മറ്റു യു ഡി എഫ് സംസ്ഥാന ജില്ലാ നേതാക്കൾ ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *