മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ സഹയാത്രികനും പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളിയും കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡന്റുമായ ഡോ. ബി.ശ്രീകുമാറിനെതിരെ നടന്ന ആക്രമണത്തിൽ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഡോ. ശ്രീകുമാറിനെ ആക്രമിച്ചവരെ അറസ്റ്റു ചെയ്ത് നിയമവാഴ്ച ഉറപ്പാക്കണം. പരിസ്ഥിതി സംരക്ഷണ പ്രവർത്തകരെ എങ്ങനെയും ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഡോ. ശ്രീകുമാറിനെതിരെ നടന്ന അകാരണ ആക്രമണം. പ്രതിഷേധ യോഗത്തിൽ ഡോ.എസ്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.