പൂഞ്ഞാർ: നൂറ്റിയിരുപത്തഞ്ചാം വർഷത്തിന്റെ നിറവിൽ നിൽക്കുന്ന പൂഞ്ഞാർ ഗവൺമെന്റ് എൽ.പി. സ്കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും സ്കൂൾ വാർഷികവും ഫെബ്രുവരി 6 വെള്ളിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 2.30-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങുകൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്യും.
പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുബ്രഹ്മണ്യം പുത്തൻകൈപ്പുഴ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ പുതുതായി സജ്ജീകരിച്ചിട്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അന്നേ ദിവസം നടക്കും.
പ്രധാന ഉദ്ഘാടനങ്ങൾ:
ക്ലാസ് റൂം ലാബ്: ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ശ്രീകല R ഉദ്ഘാടനം നിർവ്വഹിക്കും.
ഇന്ററാക്ടീവ് പാനൽ: ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഗീത നോബിൾ ഉദ്ഘാടനം ചെയ്യും.
തുടർന്ന് പൂർവ്വ അധ്യാപകരെയും എൽ.എസ്.എസ് വിജയികളെയും ആരിക്കും.
1901-ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 125 വർഷങ്ങൾ പിന്നിടുന്നതിന്റെ ആവേശത്തിലാണ് നാട്. വാർഷികാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. പ്രാദേശിക ജനപ്രതിനിധികളും പിടിഎ ഭാരവാഹികളും ചടങ്ങിൽ സംബന്ധിക്കും.