മലയാള സാഹിത്യലോകത്തിലേക്ക് ഹൃദയസ്പർശിയായ ഒരു പുതിയ കവിതാസമാഹാരം കൂടി എത്തുകയാണ്. യുവ എഴുത്തുകാരനായ ആൽവിൻ ലീന മാർട്ടിൻ രചിച്ച “ഹൃദയത്തിന്റെ ചിതലുകൾ” എന്ന കവിതാപുസ്തകം Mankind Literature പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
പ്രണയം, വിരഹം, സൗഹൃദം, ബാല്യം, ഓർമ്മകൾ, ജീവിതവേദനകൾ എന്നിവയെ അതീവ ലളിതവും ആഴമുള്ള ഭാഷയിലുമാണ് ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. എഴുത്തുകാരന്റെ ഉള്ളറകളിൽ നിന്നുമുള്ള അനുഭവങ്ങളായി മാറുന്ന വരികൾ വായനക്കാരന്റെ ഹൃദയത്തെ തൊടുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
പുസ്തകത്തിന്റെ ആമുഖത്തിൽ എഴുത്തുകാരൻ പറയുന്നു:
“ഇത് ഒരു പുസ്തകമല്ല, എന്റെ ഉള്ളറകളിൽ നിന്നും അടർന്നുവീണ തൂവലുകൾ…”
മനു മുരളി, നയന വൈദേഹി സുരേഷ്, അരുൺ ഭാസ്‌കർ തുടങ്ങിയവർ പുസ്തകത്തെ പ്രശംസിച്ച് അവതാരികകൾ എഴുതിയിട്ടുണ്ട്. 101 കവിതകളടങ്ങിയ ഈ സമാഹാരം പുതിയ തലമുറ വായനക്കാർക്കും കവിതാപ്രേമികൾക്കും ഒരുപോലെ അനുഭവമാകുന്ന കൃതിയാണ്.
₹210/- വിലയുള്ള ഈ പുസ്തകം ഇപ്പോൾ ലഭ്യമാണ്.
പുസ്തകവിവരങ്ങൾ:
പേര്: ഹൃദയത്തിന്റെ ചിതലുകൾ
രചയിതാവ്: ആൽവിൻ ലീന മാർട്ടിൻ
പ്രസാധകർ: Mankind Literature
Booking :- +91-8137876353