കോട്ടയം: എസ്ഡിപിഐ ദേശീയ പ്രസിഡൻറ് എം കെ ഫൈസി പങ്കെടുക്കുന്ന ഇലക്ഷൻ കോൺക്ലേവ് നാളെ കോട്ടയത്ത് നടക്കും. കോട്ടയം മാമൻ മാപ്പിള ഹാളിൽ നാളെ (26-3-26) രാവിലെ 10 മണിക്ക് പരിപാടിയുടെ ഉദ്ഘാടനം ദേശീയ പ്രസിഡൻറ് എം.കെ ഫൈസി നിർവഹിക്കും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന കോൺക്ലേവിൽ 7 ജില്ലകളിൽ നിന്നുള്ള എസ്ഡിപിഐയുടെ പ്രതിനിധികൾ പങ്കെടുക്കും.
കോൺക്ലേവിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡൻറ് സിപിഎ ലത്തീഫ് അധ്യക്ഷതവഹിക്കും. ദേശീയ സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി, സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ, സംസ്ഥാന ജന. സെക്രട്ടറി റോയി അറയ്ക്കൽ എന്നിവർ പങ്കെടുക്കും.