ദുബായ് വിമാനത്താവളം തുറന്നു; സർവീസുകൾ ഉടൻ പുനരാരംഭിക്കും

സുരക്ഷാപരിശോധനകളെ തുടർന്ന് താത്കാലികമായി അടച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. സുരക്ഷാപരിശോധനകളും നടപടി ക്രമങ്ങളും പൂർത്തിയാക്കിയാണ് വിമാനത്താവളം തുറന്നത്.

ഇറാൻ-ഇസ്രയേൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കുകയായിരുന്നു.

യാത്രക്കാർ, വിമാനത്താവളത്തിലെ ജീവനക്കാർ എന്നിവരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനത്താവളം അടച്ചതെന്ന് ദുബായ് വിമാനത്താവള അധികൃതർ പ്രസ്താവനയിൽ അറിയിച്ചിരുന്നു. വിമാനത്താവളത്തിൽ നിന്നുമുള്ള സർവ്വീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *