കോൺഫിഡന്‍റ് ഗ്രൂപ്പ് എം ഡി സി.ജെ.റോയി ജീവനൊടുക്കി

ഇഡി റെയ്ഡിനിടെ കോൺഫിഡന്‍റ് ഗ്രൂപ്പ് എംഡി സി.ജെ.റോയി (56) ജീവനൊടുക്കി. ബംഗളൂരുവിലെ കോർപറേറ്റ് ഓഫീസിൽവച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ദാരുണ സംഭവം. കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.

ഉടൻ തന്നെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി അദ്ദേഹത്തിന്‍റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തുകയായിരുന്നു. കൊച്ചിയിലുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കെത്തിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തെ ഇഡി ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ഫയൽ എടുത്തുകൊണ്ടുവരാമെന്ന് പറഞ്ഞ് റൂമിലേക്ക് പോയ അദ്ദേഹം വെടിയുതിർക്കുകയായിരുന്നു. അശോക് നഗർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സിനിമ നിർമാതാവ് കൂടിയായ അദ്ദേഹം കൊച്ചി സ്വദേശിയാണ്.

കേരളം, കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലും ഗൾഫിലുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു സി.ജെ.റോയ്. ഇഡി ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്ന് ജീവനക്കാർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *