കോട്ടയം നഗരമധ്യത്തിൽ നിഷാ കോണ്ടിനറ്റൽ ഹോട്ടലിൽ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം നഗരമധ്യത്തിൽ നിഷാ കോണ്ടിനറ്റൽ ഹോട്ടലിൽ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് മര്യാത്തുരുത്ത് സ്വദേശിയായ പെൺകുട്ടിയും പുതുപ്പള്ളി സ്വദേശിയായ യുവാവും

കോട്ടയം: നഗരമധ്യത്തിലെ ഹോട്ടലിൽ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശാസ്ത്രി റോഡിലെ നിഷാ കോണ്ടിനന്റൽ ഹോട്ടലിലെ 202 ആം മുറിയിലാണ് യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുടയംപടി മര്യാത്തുരുത്ത് സ്വദേശിയായ ആസിയയെയും (20), പുതുപ്പള്ളി സ്വദേശിയായ നന്ദകുമാറിനെയുമാണ് (22) ഒരു ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇരുവരും കോട്ടയം ശാസ്ത്രി റോഡിലെ ഹോട്ടലിൽ എത്തി മുറിയെടുത്തത്. തുടർന്ന് ഇന്ന് വൈകിട്ടായിട്ടും ഇരുവരെയും മുറിയിൽ നിന്നും പുറത്ത് കാണാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ വിവരം കോട്ടയം വെസ്റ്റ് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി മുറി തുറന്ന് പരിശോധന നടത്തിയതോടെയാണ് ഇരുവരെയും ഒരു ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
തസ്‌നിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നതായും ബന്ധുക്കൾ വിവാഹത്തിന് സമ്മതിക്കാഞ്ഞതോടെയാണ് ഇവർ ജീവനൊടുക്കിയതെന്നും പൊലീസ് അറിയിച്ചു. മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ നാളെ രാവിലെ ഇൻക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *