ഈരാറ്റുപേട്ട: കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായി മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ 16 പേരെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് നിയമനം. ഈരാറ്റുപേട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് അടക്കം 16 പേർക്കാണ് പുതിയ നിയമനം.
റോയി മാത്യു കപ്പലുമാക്കൽ, ടി.സി. റോയ്, എസ്. രാജീവ്, ആന്റണി കുന്നുംപുറം, രാധ വി. നായർ, മാത്തച്ചൻ, അഡ്വ. അഭിലാഷ് ചന്ദ്രൻ, ജോ തോമസ്, പ്രൊഫ. സതീഷ് ചൊള്ളാനി, അക്കരപ്പാടം ശശി, അഡ്വ. പി.പി. ചെറിയാൻ, ബേബി തൊണ്ടംകുഴി, വി.കെ. സുരേന്ദ്രൻ, കെ.ജി. ഹരിദാസ്, അഗസ്റ്റിൻ ജോസഫ് എന്നിവരാണ് മറ്റുള്ള ജനറൽ സെക്രട്ടറിമാർ.
#dcckottayam #dccgeneralsecratary