കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ (സിസിആർസി) കെട്ടിട സമുച്ചയത്തിന്റെ നിർമാണം പൂർത്തിയായി. ഉദ്ഘാടനം 9ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 4 ബ്ലോക്കുകളിലായി 6 മുതൽ 9 നിലകളിലായിട്ടാണു സിസിആർസിയുടെ നിർമാണം നടത്തിയിട്ടുള്ളത്. ഐസിയു ഉൾപ്പെടെ 451 കിടക്കകളാണ് കണക്കുകൂട്ടിയിട്ടുള്ളത്. 100 കിടക്കകളോടെ ആദ്യഘട്ടം പ്രവർത്തനം ആരംഭിക്കും. ഘട്ടംഘട്ടമായി ലക്ഷ്യത്തിലേക്ക് എത്തുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
#kochicancercentre #PRajeev #PinarayiVijayan #pinarayigovernment